വഴിവിട്ട സഹായം വെറും ഊഹാപോഹം; അർജന്റീനയ്ക്കെതിരായ ആരോപണങ്ങൾ തള്ളി സ്കലോണി
ഷീബ വിജയൻ
ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെ പൂർണ്ണമായി തള്ളി കോച്ച് ലയണൽ സ്കലോണി. സ്വിറ്റ്സർലൻഡിനെതിരായ നിർണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ വീണ്ടും ചാമ്പ്യന്മാരാകുന്നത് കാണാൻ ആഗ്രഹിക്കാത്തവരാണ് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾക്ക് പിന്നിലെന്നും ഈ നെഗറ്റീവ് പ്രചാരണങ്ങൾ ടീമിന്റെ പോരാട്ടവീര്യം കൂട്ടാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിനെതിരായ പ്രീക്വാർട്ടർ മത്സരത്തിലെ വി.എ.ആർ (VAR) തീരുമാനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ വി.എ.ആർ സാങ്കേതികവിദ്യ നിലവിലുള്ള ഈ കാലത്ത് ആർക്കും കള്ളക്കളി നടത്താനാകില്ലെന്നും റഫറിമാർ നിയമങ്ങൾ കൃത്യമായി പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സ്കലോണി വ്യക്തമാക്കി.
dsvdfsdfs

