ദേശീയ വികസനത്തിൽ മാധ്യമങ്ങൾ മുഖ്യ പങ്കാളി; സർക്കാർ ആശയവിനിമയ സംവിധാനം സുതാര്യമാണെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുള്ള അൽ നുഐമി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന്റെ ദേശീയ മാധ്യമരംഗം അതിന്റെ പരമ്പരാഗതമായ ശൈലികളിൽ നിന്ന് മാറി രാജ്യത്തിന്റെ വികസന അജണ്ടയിലെ ഒരു പ്രധാന പങ്കാളിയായി മാറിയിരിക്കുകയാണെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുള്ള അൽ നുഐമി പ്രസ്താവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ സംഘടിപ്പിച്ച 'എക്സിക്യൂട്ടീവ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് പ്രോഗ്രാം' പ്രതിനിധികളുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുതാര്യത, വിശ്വസനീയത, ആധുനിക സാങ്കേതികവിദ്യ എന്നിവയിൽ അധിഷ്ഠിതമായ സംയോജിത സർക്കാർ ആശയവിനിമയ സംവിധാനമാണ് ബഹ്‌റൈന്റേതെന്ന് മന്ത്രി ചടങ്ങിൽ എടുത്തുപറഞ്ഞു.

സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദേശീയ ആശയവിനിമയ ശേഷി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ശൈഖ റാണ ബിൻത് ഈസ അൽ ഖലീഫ ചടങ്ങിൽ ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed