ബഹ്‌റൈൻ-സൗദി സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നു; സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് സി.ഇ.ഒയുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് (SFD) സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽ മർഷാദുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വത്തിന് കീഴിൽ ബഹ്‌റൈനും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ വളരുകയാണെന്ന് ധനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ബഹ്‌റൈനിലെ വിവിധ പ്രധാന വികസന പദ്ധതികൾക്ക് സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് നൽകുന്ന പിന്തുണയെ യോഗം വിലയിരുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
മനാമയിൽ നടന്ന ഈ സുപ്രധാന യോഗത്തിൽ ബഹ്‌റൈൻ പൊതുമരാമത്ത് മന്ത്രി, കാബിനറ്റ് കാര്യ മന്ത്രി, ഭവന-നഗരാസൂത്രണ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരും പങ്കെടുത്തു.
sdfsdf

