പ്രവാസി ടാക്‌സി കുവൈറ്റ് ലോഗോ പ്രകാശനം ചെയ്തു


കുവൈറ്റ്  : കുവൈറ്റിലെ ഇന്ത്യന്‍ ടാക്‌സി ഡ്രൈവേഴ്സിന്റെ കൂട്ടായ്മയായ പ്രവാസി ടാക്‌സി കുവൈറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രസിഡന്റ് റാഫി നന്തി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ലോക കേരളാ സഭാ അംഗം ബാബു ഫ്രാന്‍സിസില്‍ നിന്നും പ്രമോദ് ഏറ്റുവാങ്ങിക്കൊണ്ട് ലോഗോ പ്രകാശനം നടന്നു. സലിം രാജ് (കണ്‍വീനര്‍, കുവൈറ്റ് യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷന്‍) പീറ്റര്‍ (കേരളാ അസോസിയേഷന്‍) ഷിബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അബ്ബാസിയയില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സുനില്‍ കുമാര്‍ പറവൂര്‍ സ്വാഗതവും, ട്രഷറര്‍ റൊണാല്‍ഡ് നന്ദിയും പറഞ്ഞു.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed