ഏഷ്യൻ മണ്ണിലേക്ക് ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി: ചരിത്ര നിമിഷത്തിന് മലേഷ്യയിൽ ഒരുങ്ങി ബഹ്‌റൈൻ സംഘം


പ്രദീപ് പുറവങ്കര

മനാമ: മോട്ടോർ സ്പോർട്സിനോടുള്ള തങ്ങളുടെ അടങ്ങാത്ത അഭിനിവേശവും വൈദഗ്ധ്യവും ഏഷ്യൻ ഭൂഖണ്ഡത്തിലെ വേഗതയുടെ വേദിയിൽ തെളിയിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി (Formula One Gulf Air Bahrain Grand Prix 2026) ഇത്തവണ മലേഷ്യയിലെ പ്രശസ്തമായ സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിൽ (SIC) ഒക്ടോബർ 2 മുതൽ 4 വരെ അരങ്ങേറും.

മധ്യപൂർവേഷ്യയിൽ വർഷങ്ങളായി സംഘടിപ്പിച്ചുപോരുന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രി ആദ്യമായാണ് രാജ്യത്തിന് പുറത്ത് മറ്റൊരു വേദിയിൽ വെച്ച് നടത്തപ്പെടുന്നത്. അഞ്ഞൂറിലധികം മാർഷലുകൾ അടങ്ങുന്ന കൂറ്റൻ ബഹ്‌റൈൻ സംഘമാണ് മത്സരങ്ങളുടെ നടത്തിപ്പിനും സുരക്ഷക്കുമായി മലേഷ്യയിലേക്ക് തിരിക്കുന്നത്. ഇതൊരു ചരിത്രപരമായ നിമിഷമായിരിക്കുമെന്ന് ബഹ്‌റൈൻ മോട്ടോർ ഫെഡറേഷൻ (BMF) പ്രസിഡന്റും എഫ്.ഐ.എ (FIA) വൈസ് പ്രസിഡന്റുമായ ശൈഖ് അബ്ദുല്ല ബിൻ ഈസ അൽ ഖലീഫ വ്യക്തമാക്കി.

2026 എഫ്.ഐ.എ എഫ്-1 വേൾഡ് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ടായി ഏപ്രിൽ മാസത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര സർക്യൂട്ടിലായിരുന്നു ഈ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മേഖലയിലുണ്ടായ അപ്രതീക്ഷിത സംഭവവികാസങ്ങളെ തുടർന്ന് മത്സരം മാറ്റിവെക്കുകയായിരുന്നു. തുടർന്ന് ബഹ്‌റൈൻ-മലേഷ്യൻ ഭരണനേതൃത്വങ്ങളുടെയും എഫ്-1, എഫ്.ഐ.എ അധികൃതരുടെയും സംയുക്ത തീരുമാനപ്രകാരമാണ് 2017-ന് ശേഷം ആദ്യമായി സെപാംഗ് സർക്യൂട്ടിലേക്ക് എഫ്-1 തിരിച്ചെത്തുന്നത്.

കഴിഞ്ഞ 20-ലേറെ വർഷങ്ങളായി ബഹ്‌റൈനിൽ ഫോർമുല വൺ വിജയകരമായി സംഘടിപ്പിച്ച പരിചയസമ്പത്തും സാങ്കേതിക വൈദഗ്ധ്യവുമാണ് ബഹ്‌റൈൻ സംഘം മലേഷ്യൻ മണ്ണിലെത്തിക്കുന്നത്. മലേഷ്യൻ മോട്ടോർസ്‌പോർട്‌സ് അസോസിയേഷൻ (MAM), സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ട് എന്നിവരുമായി സഹകരിച്ച് മത്സരങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തിയാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed