എസ്എൻസിഎസ് സാംസ്കാരിക-സാഹിത്യ വിഭാഗങ്ങളുടെ ഉദ്ഘാടനം നടന്നു


പ്രദീപ് പുറവങ്കര

മനാമ: ശ്രീ നാരായണ സാംസ്കാരിക സമിതിയുടെ പുതിയ സാംസ്കാരിക-സാഹിത്യ വിഭാഗങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടനയുടെ ആസ്ഥാനത്ത് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ദൈവദശക പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പൂജ നൃത്തവും അരങ്ങേറി.

article-image

സാംസ്കാരിക വിഭാഗം കൺവീനർ രമ്യ ശ്രീകാന്ത് സ്വാഗതം ആശംസിച്ചു. സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ. ജി. ബാബുരാജൻ ഭദ്രദീപം കൊളുത്തി സാംസ്കാരിക-സാഹിത്യ വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രകാശ് കെ. പി., കൾച്ചറൽ സെക്രട്ടറി സംഗീത ഗോകുൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

article-image

ഉദ്ഘാടന സമ്മേളനത്തിന് ശേഷം മലയാള സിനിമയിലെ എവർഗ്രീൻ ഗാനങ്ങൾ കോർത്തിണക്കി സാംസ്കാരിക വിഭാഗം അവതരിപ്പിച്ച "സിൽവർ സ്ക്രീൻ സിംഫണി" എന്ന കലാപരിപാടിയും പ്രസാദവിതരണവും നടന്നു. സാഹിത്യ വിഭാഗം കൺവീനർ സന്ധ്യ ബിനോജ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ ജിഷ്ണു സുരേഷ് മുഖ്യ അവതാരകനായിരുന്നു.

article-image

xdfgdfgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed