ബഹ്റൈനിൽ രോഗിയുടെ മരണം: ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട സ്തനാർബുദ ശസ്ത്രക്രിയ വിദഗ്ദ്ധ കുറ്റം നിഷേധിച്ചു


പ്രദീപ് പുറവങ്കര

മനാമ: രോഗിയുടെ മരണത്തിന് കാരണമായ ചികിത്സാ പിഴവ് വരുത്തിയെന്ന കേസിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കാട്ടി പ്രമുഖ സ്തനാർബുദ ശസ്ത്രക്രിയ വിദഗ്ദ്ധ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ പ്രതിരോധ വാദം ഉന്നയിച്ചു. തനിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സമിതിയിൽ തന്റെ മുൻ ഭർത്താവും തന്നോട് വ്യക്തിവിരോധമുള്ള മറ്റൊരു ഡോക്ടറും ഉൾപ്പെട്ടിട്ടുണ്ടെന്നും 48-കാരിയായ ബഹ്‌റൈൻ സ്വദേശിയായ ഡോക്ടർ കോടതിയെ അറിയിച്ചു.

മരിച്ച 53-കാരിയായ രോഗി ഭർത്താവിൽ നിന്ന് അർബുദ വിവരം മറച്ചുവെക്കാൻ ആഗ്രഹിച്ചിരുന്നതായും, ചെറിയ കുട്ടിയുടെ സംരക്ഷണം നഷ്ടപ്പെടുമെന്ന ഭയത്താൽ ശരിയായ ചികിത്സകൾ നിരസിക്കുകയായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി. രോഗിയുടെ സ്വകാര്യതയും താല്പര്യവും സംരക്ഷിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, വിവരങ്ങൾ പുറത്തുവിടുന്നത് വൈദ്യശാസ്ത്ര ധാർമ്മികതയ്ക്കും നിയമത്തിനും എതിരാണെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. തുടർ ചികിത്സകൾ നിരസിക്കുന്നതായി വ്യക്തമാക്കുന്ന 'എഗെയ്ൻസ്റ്റ് മെഡിക്കൽ അഡ്വൈസ്' രേഖകളിൽ രോഗി ഒപ്പുവെച്ചിട്ടുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കി.

അതേസമയം, രോഗനിർണ്ണയത്തിലും ചികിത്സയിലും ഡോക്ടർ വീഴ്ച വരുത്തിയെന്നും, ആവശ്യമായ ബയോപ്സി, റേഡിയേഷൻ തെറാപ്പി, നാഷണൽ ട്യൂമർ ബോർഡിലേക്ക് കേസ് റഫർ ചെയ്യൽ എന്നിവയിൽ വീഴ്ച സംഭവിച്ചതാണ് 2024 മേയിൽ രോഗിയുടെ മരണത്തിന് കാരണമായതെന്നുമാണ് എൻ.എച്ച്.ആർ.എ സമിതിയുടെയും പബ്ലിക് പ്രോസിക്യൂഷന്റെയും കണ്ടെത്തൽ. കേസിൽ വിശദമായ വാദം കേട്ട കോടതി ഒക്ടോബർ 13-ന് വിധി പറയാനായി കേസ് മാറ്റി വെച്ചു.

article-image

dsgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed