കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരും; അധിക ബാധ്യത ജനങ്ങളിലേക്ക് എത്താൻ സാധ്യതയെന്ന് മന്ത്രി സണ്ണി ജോസഫ്
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി നീക്കത്തിന് പിന്നാലെ, ഇതിന്റെ അധിക ബാധ്യത ജനങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ചൂട് വർദ്ധിച്ചതോടെ ഉപഭോഗം കുത്തനെ ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണം. 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെങ്കിലും നിലവിൽ മറ്റു മാർഗ്ഗങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോൾ പണമല്ല പവറാണ് പ്രധാനം എന്നും അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൻ തുക നൽകിയെങ്കിലും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 30 വരെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടിയും സാമ്പത്തിക സഹായം ആവശ്യപ്പെട്ടും കെഎസ്ഇബി സർക്കാരിന് കത്ത് നൽകും.
അതിനിടെ, വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് വൈദ്യുതി രംഗത്തെ വിദഗ്ദ്ധരുമായും റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരുമായും ചർച്ച നടത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയുടെയും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലും ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
dsdsf

