ഗാർഹിക തൊഴിലാളിക്ക് രക്ഷപ്പെടാൻ സഹായം : ഇന്ത്യക്കാരായ മൂന്ന് പേർക്കെതിരെ പരാതി
കുവൈത്ത് സിറ്റി : സ്പോൺസറുടെ വീട്ടിൽ നിന്ന് ഗാർഹിക തൊഴിലാളിക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കി എന്നതിന് ഇന്ത്യക്കാരായ മൂന്നുപേർക്കെതിരെ പരാതി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് മൂന്നുപേർ സ്പോൺസറുടെ വീട്ടിൽ കയറി ഗാർഹികത്തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയതെന്ന് അഭിഭാഷകൻ പോലീസ് േസ്റ്റഷനിൽ പരാതിപ്പെട്ടു.
എന്നാൽ എംബസി ജീവനക്കാർ ഇടപെട്ട് അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അതേസമയം മെഡിക്കർ കെയർ കന്പനിയിൽ ജോലിചെയ്യുന്ന നഴ്സിനെ സഹായിക്കാൻ തയ്യാറായ ഒരു ഇന്ത്യക്കാരനെതിരെ പോലീസിൽ പരാതി ലഭിച്ചതായി സൂചനയുണ്ട്. മാനസിക സമ്മർദത്തെത്തുടർന്ന് സ്വദേശത്തേക്ക് തിരിച്ചുപോകാൻ താൽപ്പര്യപ്പെട്ടിരുന്ന നഴ്സിന് വിമാന ടിക്കറ്റ് നൽകാൻ തയ്യാറായതായിരുന്നു ഇന്ത്യക്കാരൻ.
അതേസമയം ഏതെങ്കിലും തൊഴിലിടങ്ങളിൽനിന്ന് ആരെയും മോചിപ്പിച്ചുകൊണ്ടുവരാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എംബസി അറിയിച്ചു.ഫിലിപ്പീൻസ് എംബസിയുമായി ബന്ധപ്പെട്ടവർ ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളിയെ സ്പോൺസറുടെ വസതിയിൽനിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയെന്ന വിവാദത്തിനിടെയാണ് ഇന്ത്യക്കാർക്കെതിരെയും പരാതി ഉയർന്നത്.
