വി­ദേ­ശി­കളു­ടെ­ ഡ്രൈ­വിംഗ് ലൈ­സൻ­സ് പു­തു­ക്കൽ: ഉന്നതാ­ധി­കാ­ര സമി­തി­ വേ­ണമെ­ന്ന നി­ർ­ദ്ദേ­ശം തള്ളി­


കുവൈത്ത് സിറ്റി : വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വലീദ് അൽ തബ്‌തബാ‌‌‌‌ഇ എം‌.പി സമർപ്പിച്ച നിർദ്ദേശം കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് തള്ളി. രാജ്യത്ത് ലക്ഷക്കണക്കിന് വിദേശികളുണ്ടെന്നും അവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ നിരീക്ഷിക്കാൻ സമിതിയെ നിയോഗിക്കുന്നത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതും പുതുക്കുന്നതും. നടപടിക്രമങ്ങളിൽ കാലാകാലം ആവശ്യമായ ഭേദഗതികൾ വരുത്താറുണ്ടെന്നും മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഡ്രൈവർമാരുടെ എണ്ണം കുറയ്ക്കണമെന്ന ചില എം‌.പിമാരുടെ അഭിപ്രായങ്ങളുടെ ഭാഗമായായിരുന്നു വലീദ് അൽ തബ്‌തബാ‌‌‌‌ഇയുടെ നിർദ്ദേശം.

You might also like

  • Straight Forward

Most Viewed