കുവൈത്ത് തൊഴിൽ മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ്

കുവൈത്ത് സിറ്റി : അധികാര ദുർവിനിയോഗം, വികസനവും പരിഷ്കരണവും നടപ്പാക്കുന്നതിലെ വീഴ്ച, ആസൂത്രണത്തിലെ പരാജയം എന്നീ കാരണങ്ങൾ ഉന്നയിച്ച് സാമൂഹിക−തൊഴിൽ, സാന്പത്തികകാര്യ മന്ത്രി ഹിന്ദ് അൽ സബീഹിനെതിരെ സാലെ അൽ അഷൂർ എം.പി കുറ്റവിചാരണ നോട്ടീസ് സമർപ്പിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കുറ്റവിചാരണ നോട്ടീസാണ് പാർലമെന്റ് മുന്പാകെ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. എണ്ണ− ജലം− വൈദ്യുതി മന്ത്രി ബഖീത് അൽ റാഷിദിനെതിരെ രണ്ട് അംഗങ്ങൾ 16നു കുറ്റവിചാരണനോട്ടീസ് നൽകിയിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിനെതിരെ 19ന് ഹംദൻ അൽ അസ്മി നൽകിയതാണ് രണ്ടാമത്തെ നോട്ടീസ്. മെയ് ആദ്യമാണ് പാർലിമെന്റ് സമ്മേളിക്കുക.