മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി : വികസിത് ഭാരത് ജി റാം ജി'
ഷീബ വിജയൻ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി 'വികസിത് ഭാരത് ജി റാം ജി' എന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസായത്. പുതിയ നിയമനിർമ്മാണത്തോടെ തൊഴിലുറപ്പ് എന്നത് പൗരന്റെ നിയമപരമായ അവകാശം അല്ലാതായി മാറും. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രമേ ഇനി പദ്ധതി നടപ്പിലാക്കൂ. കൂടാതെ പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിബന്ധന സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത്തയുണ്ടാക്കും. തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തൊഴിൽ ചോദിച്ചു വാങ്ങാനുള്ള അവകാശം ഇല്ലാതാകുന്നത് പദ്ധതിയുടെ അന്തസ്സത്ത ഇല്ലാതാക്കുമെന്ന് വിമർശനമുയരുന്നു.
aASASSASA
