സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിൽ 80 കോടിയുടെ വൻ തട്ടിപ്പ്
ഷീബ വിജയൻ
ബംഗളൂരുവിലെ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ശാഖയിൽ നിന്ന് സമ്പന്നരായ ഉപഭോക്താക്കളുടെ 80 കോടിയോളം രൂപ അപ്രത്യക്ഷമായത് വലിയ ചർച്ചയാകുന്നു. ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ നക്ക കിഷോർ കുമാർ വ്യാജ ഒപ്പിട്ട് ഉപഭോക്താക്കളുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. സ്ഥിര നിക്ഷേപത്തിന് നൽകിയ 2.7 കോടി രൂപ അപ്രത്യക്ഷമായെന്ന് ഒരു ഉപഭോക്താവ് പരാതിപ്പെട്ടതോടെയാണ് ബാങ്ക് അധികൃതർ തട്ടിപ്പ് കണ്ടെത്തിയത്. കേസ് നിലവിൽ ബംഗളൂരു സിറ്റി പോലീസിൽ നിന്ന് സി.ഐ.ഡിക്ക് കൈമാറി. സംഭവത്തിൽ ഉത്തരവാദിയായ ജീവനക്കാരനെ ബാങ്ക് പിരിച്ചുവിടുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പണം നഷ്ടപ്പെട്ട ഉപഭോക്താക്കളുമായി ബാങ്ക് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും നിക്ഷേപകരുടെ പണം തിരികെ നൽകാൻ ബാങ്ക് ബാധ്യസ്ഥമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
DSASDDDSA
