12 പേരെ കൊന്ന ഫ്രഞ്ച് ഡോക്ടർക്ക് ജീവപര്യന്തം; 30 പേർക്ക് ഹൃദയാഘാതം ഉണ്ടാക്കിയെന്ന് കണ്ടെത്തൽ
ഷീബ വിജയൻ
സഹപ്രവർത്തകരെ അധിക്ഷേപിക്കാനും തന്റെ മെഡിക്കൽ പദവി ഉയർത്താനുമായി 30 രോഗികൾക്ക് വിഷം നൽകുകയും അതിൽ 12 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഫ്രഞ്ച് അനസ്തെറ്റിസ്റ്റ് ഫ്രെഡറിക് പെച്ചിയർക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2008-നും 2017-നും ഇടയിൽ ബെസാൻകോൻ നഗരത്തിലെ ക്ലിനിക്കുകളിൽ ജോലി ചെയ്യുമ്പോഴാണ് ഇയാൾ ഈ ക്രൂരകൃത്യങ്ങൾ ചെയ്തത്. ശസ്ത്രക്രിയക്കിടെ രോഗികളുടെ ശരീരത്തിൽ അമിത അളവിൽ പൊട്ടാസ്യവും അഡ്രിനാലിനും കുത്തിവെച്ച് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു ഇയാളുടെ രീതി. സഹപ്രവർത്തകർക്ക് പിഴവ് പറ്റിയെന്ന് വരുത്തിത്തീർത്ത് താൻ വലിയൊരു ഡോക്ടറാണെന്ന് സ്ഥാപിക്കാനാണ് ഇയാൾ ശ്രമിച്ചത്. ഇയാളുടെ ഇരകളിൽ നാല് വയസ്സുള്ള കുട്ടി മുതൽ 89 വയസ്സുകാരൻ വരെ ഉൾപ്പെടുന്നു. കോടതി ഇയാളെ മെഡിക്കൽ പ്രാക്ടീസിൽ നിന്ന് ആജീവനാന്തം വിലക്കി. രോഗികൾ കോടതി വിധിയെ സ്വാഗതം ചെയ്തു.
ASADSSA
