'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യരുതെന്ന് മെറ്റയ്ക്ക് കത്തയച്ച് വി.ഡി. സതീശൻ
ഷീബ വിജയൻ
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്ന പോലീസ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തയച്ചു. കോടതി ഉത്തരവില്ലാതെ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഗാനരചയിതാവ് കുഞ്ഞബ്ദുള്ളയുൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഇടതുപക്ഷ സർക്കാർ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് ഭരണമുന്നണിയിലുള്ളവർക്കും അഭിപ്രായമുണ്ട്. പാരഡി കേസിനെ രാഷ്ട്രീയ ചർച്ചകൾ വഴിതിരിച്ചുവിടാനും ശബരിമല വിശ്വാസികളുടെ പിന്തുണ നേടാനുമുള്ള സി.പി.എം തന്ത്രമായാണ് പ്രതിപക്ഷം കാണുന്നത്. കേസും ചർച്ചകളും ശബരിമല വിവാദം സജീവമാക്കാൻ സഹായിക്കുമെന്ന് യു.ഡി.എഫും കരുതുന്നു.
DSDSDSDES
