ലിവ് ഇൻ റിലേഷൻഷിപ്പ് നിയമവിരുദ്ധമല്ല; ദാമ്പത്യബന്ധത്തേക്കാൾ പ്രധാനം വ്യക്തിസ്വാതന്ത്ര്യമെന്ന് കോടതി
ഷീബ വിജയൻ
വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നത് (ലിവ് ഇൻ റിലേഷൻഷിപ്പ്) നിയമവിരുദ്ധമോ കുറ്റകരമോ അല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ദാമ്പത്യ ബന്ധത്തേക്കാൾ വലുതാണെന്ന് ജസ്റ്റിസ് വിവേക് കുമാർ നിരീക്ഷിച്ചു. പ്രായപൂർത്തിയായ ഒരാൾക്ക് സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും അതിൽ കുടുംബത്തിനോ മറ്റൊരാൾക്കോ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഗാർഹിക പീഡന നിയമപ്രകാരം വിവാഹിതർക്ക് ലഭിക്കുന്ന അതേ സംരക്ഷണം ലിവ് ഇൻ പങ്കാളികൾക്കും അവരുടെ കുട്ടികൾക്കും ലഭിക്കുമെന്ന് കോടതി ഓർമ്മിപ്പിച്ചു.
ADFSFDSFDSDFSA
