കർണാടകയിൽ വിദ്വേഷ പ്രസംഗത്തിന് ഏഴ് വർഷം തടവ്
ഷീബ വിജയൻ
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ബിൽ കർണാടക നിയമസഭ പാസാക്കി. രാജ്യത്ത് ആദ്യമായാണ് വിദ്വേഷ പ്രസംഗത്തിനെതിരെ ഇത്തരമൊരു പ്രത്യേക നിയമം വരുന്നത്. ഇതനുസരിച്ച് നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. മതം, വംശം, ജാതി, ലിംഗഭേദം എന്നിവയുടെ പേരിൽ വെറുപ്പോ ശത്രുതയോ പടർത്തുന്ന തരത്തിലുള്ള സംസാരവും എഴുത്തും ദൃശ്യപ്രചാരണങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. ബി.ജെ.പി എം.എൽ.എമാരുടെ കടുത്ത ബഹളത്തിനിടയിലാണ് ബിൽ പാസാക്കിയത്. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് നിയമം നടപ്പാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനാണ് ഈ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് ആർ. അശോക് ബിൽ കീറിയെറിഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ കൊലപാതകങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടിയെന്നും സർക്കാർ വിശദീകരിച്ചു.
assasddsa
