ബഹ്‌റൈനിലുടനീളം ഇന്ന് പുലർച്ചെ കുറഞ്ഞ താപനില രേഖപ്പെടുത്തി


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥ അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പലയിടങ്ങളിലും യഥാർത്ഥ താപനില 12 ഡിഗ്രിക്കും 13 ഡിഗ്രിക്കും ഇടയിലായിരുന്നു രേഖപ്പെടുത്തിയത്.

പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിക്ക് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം അന്തരീക്ഷത്തിലെ കാറ്റും ഈർപ്പവും കാരണം അനുഭവപ്പെട്ട താപനില ഇതിലും കുറവായിരുന്നു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം, ദുറത്ത് അൽ ബഹ്‌റൈൻ, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ്‌റേസിംഗ് ക്ലബ് തുടങ്ങിയ ഇടങ്ങളിൽ അനുഭവപ്പെട്ട തണുപ്പ് 7 ഡിഗ്രിയിലേക്ക് താഴ്ന്നു.

ശൈത്യകാലം തുടരുന്ന സാഹചര്യത്തിൽ പുലർച്ചെ പുറത്തിറങ്ങുന്നവരും തൊഴിലാളികളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

article-image

fsdsdf

You might also like

  • Straight Forward

Most Viewed