തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) പിക്നിക് സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ട്രാസ്ക് പിക്നിക് 2018 ഏപ്രിൽ 13ന്, വെള്ളിയാഴ്ച്ച റിഗ്ഗായ് ഗാർഡനിൽ സംഘടിപ്പിച്ചു. അസോസിയേഷന്റെ അംഗങ്ങൾക്കും കുട്ടികൾക്കുമായി ഒരുക്കിയ പിക്നിക്കിൽ വൈസ് പ്രസിഡന്റ് ശ്രീ ഹേമചന്ദ്രൻ സ്വാഗതം പറയുകയും, ട്രാസ്ക് പ്രസിഡന്റ് ശ്രീ ബിജു കടവി ഉദ്ഘാടനവും നിർവഹിച്ച ചടങ്ങിൽ ആർട്‌സ് കൺവീനർ ശ്രീ ബിജു കോരാത് ആശംസകൾ അർപ്പിച്ചതോടൊപ്പം ട്രാസ്കിന്റെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്തു. വനിതാവേദി ജനറൽ കൺവീനർ ശ്രീമതി ഷൈനി ഫ്രാങ്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ട്രാസ്കിന്റെ ഒരുമയും സൗഹൃദ കൂട്ടായ്മയും ഒന്നുകൂടി ഊട്ടി ഉറപ്പിച്ച ഈ പരിപാടിയിൽ പ്രായഭേദമന്യേ എല്ലാവർക്കും വേണ്ടി വൈവിധ്യമാർന്ന കളികളും കായികവിനോദങ്ങളും ഉൾപ്പെടുത്തിയിരുന്നു. സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കുമായി നടത്തിയ വടംവലി മത്സരം എല്ലാവരേയും ഉത്സാഹഭരിതരാക്കി. 500 ഓളം അംഗങ്ങൾ പങ്കെടുത്ത ഈ സൗഹൃദ സംഗമം രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകീട്ട് 4.30 വരെ നീണ്ടു നിന്നു. പിക്നിക്കിലേക്കു എത്തിച്ചേർന്ന എല്ലാ അംഗങ്ങൾക്കും, അതോടൊപ്പം തന്നെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ തന്ന് സഹകരിച്ച ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പ്രതിനിധികൾക്കും സാമൂഹ്യക്ഷേമ സമിതി കൺവീനർ ശ്രീ പൗലോസ് വി.ഡി നന്ദി രേഖപ്പെടുത്തി.

You might also like

Most Viewed