പാലായെ ഇനി ദിയ നയിക്കും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ
ഷീബ വിജയൻ
പാലാ: അനിശ്ചിതത്വങ്ങൾക്കും ആഴ്ചകൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ പാലാ നഗരസഭാധ്യക്ഷയായി 21കാരിയായ ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ ബിരുദധാരി. സ്വതന്ത്രരായി വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ എന്നിവരടങ്ങിയ 'പുളിക്കക്കണ്ടം കുടുംബം' യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം നിശ്ചയിക്കപ്പെട്ടത്.
മുന്നണികൾക്ക് ഭരണം നേടാൻ പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ അനിവാര്യമായിരുന്നു. പിന്തുണ നൽകുന്നതിന് മുൻപായി വോട്ടർമാരുടെ അഭിപ്രായം തേടി ഇവർ 'ജനസഭ' സംഘടിപ്പിച്ചിരുന്നു. ഇതിലെ ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചാണ് യുഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. എൽഡിഎഫ് നേതാക്കളായ മന്ത്രി വി.എൻ വാസവൻ, ടി.ആർ രഘുനാഥ് എന്നിവർ നേരിട്ടെത്തി ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. കോൺഗ്രസ് വിമതയായി ജയിച്ച മായ രാഹുലാണ് ഉപാധ്യക്ഷ.
asdsasaaqswds
