ബി.എം.ഡബ്ല്യു എക്സ് 3 ഇന്ത്യയിൽ
ന്യൂഡൽഹി: ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു 3ാംതലമുറ എക്സ് 3 ഇന്ത്യൻ വിപണിയിൽ. 49.99 ലക്ഷം രൂപ മുതൽ 56.70 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഡൽഹി എക്സ്ഷോറൂം വില. 2003ൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ എക്‌സ് 3യുടെ മൂന്നാം തലമുറയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്. നവീനവും ആകർഷണീയവുമായ ഡിസൈനിലാണ് പുതിയ എക്സ് 3 എസ്.യു.വി.യുടെ അകവും പുറവും അണിയിച്ചൊരുക്കിയത്. കഴിഞ്ഞ മോഡലിനേക്കാൾ 55 കിലോഗ്രാം ഭാരം കുറവുണ്ട് പുതിയ തലമുറ വാഹനത്തിന്. മുൻവശത്തെ കിഡ്നി രൂപത്തിലുള്ള വലിയ ക്രോം ഗ്രിൽ, ഹെക്സഗണൽ ഡിസൈനിലുള്ള അഡാപ്റ്റീവ് എൽ.ഇ.ഡി ഹെഡ്ലൈറ്റ്, എൽ.ഇ.ഡി ഫോഗ് ലാന്പ്, എൽ.ഇ.ഡി ടെയിലെറ്റ്, റൂഫ് സ്പോയിലർ, എക്സ്ഹോസ്റ്റ് ടെയിൽ പൈപ്പ്, 19 ഇ
ഞ്ച് ലൈറ്റ് അലോയ് വീൽ, പനോരമിക് സൺറൂഫ് എന്നിവ ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽപ്പെടും.
അകത്തും ബി.എം.ഡബ്ല്യുവിന്റ തനത് ആഡംബരത്തിന് ഒട്ടും കുറവില്ല. രണ്ടാം തലമുറ എക്സ് 3−യെക്കാൾ 61 എം.എം നീളവും 17എം.എം വീതിയും 16 എം.എം ഉയരവും 54 എം.എം വീൽബേസും പുതിയ എക്സ് 3−യിൽ കൂടുതലുണ്ട്. 2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ പവർ ടർബോ ഡീസൽ എഞ്ചിൻ 190 ബി.എച്ച്.പി പവറും 400 എൻ.എം ടോർക്കുമേകും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി നാല് വീലിലേക്കും ഒരുപോലെ കരുത്തെത്തും. എട്ട് സെക്കൻഡിനുള്ളിൽ പൂ
ജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാനും സാധിക്കും. മണിക്കൂറിൽ 213 കിലോമീറ്ററാണ് പരമാവധി വേഗത. എക്സ് 3 ലക്ഷ്വറി ലൈൻ എന്നീ വകഭേദങ്ങളിൽ ഡീസൽ പതിപ്പ് ലഭിക്കും. ഔഡി ക്യു 5, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്, മെഴ്സിഡീസ് ബെൻസ് ജി.എൽ.സി, വോൾവോ എക്സി 60 എന്നിവയാണ് ഇവിടെ എക്സ് 3−യുടെ എതിരാളികൾ.
