അച്ചടക്ക നടപടിയുണ്ടായാൽ വെളിപ്പെടുത്തൽ നടത്തും; കോൺഗ്രസിനെതിരെ ലാലി ജെയിംസ്
ഷീബ വിജയൻ
തൃശൂർ: മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി മുതിർന്ന നേതാവ് ലാലി ജെയിംസ്. തനിക്കെതിരെ പാർട്ടി അച്ചടക്ക നടപടിയുമായി വന്നാൽ ഗൗരവകരമായ വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ലാലിയുടെ ഭീഷണി. തൃശൂർ മേയർ സ്ഥാനത്തേക്ക് നാല് തവണ കൗൺസിലറായ തന്നെ തഴഞ്ഞ് ഡോ. നിജി ജസ്റ്റിനെ തിരഞ്ഞെടുത്തതിലുള്ള അമർഷമാണ് പരസ്യ പ്രതിഷേധത്തിന് കാരണം. പാർട്ടിയുടെ ഈ നീക്കം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
qwaaASW
