പഴം, പച്ചക്കറി വിതരണത്തിന് കന്പനി രൂപീകരിക്കാൻ സർക്കാർ ആലോചന

കുവൈത്ത് സിറ്റി: രാജ്യത്ത് പഴം−-പച്ചക്കറി എന്നിവ വിതരണം ചെയ്യുന്നതിന് സർക്കാർ നിയന്ത്രണത്തിൽ കന്പനി രൂപവൽക്കരണം പരിഗണനയി ലുണ്ടെന്ന് സാമൂഹിക−തൊഴിൽ, സാന്പത്തികകാര്യ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. കോ− ഓപ്പറേറ്റീവ് സൊസൈ റ്റികളുടെ യൂണിയനാണ് നിർദ്ദേശം സമർപ്പിച്ചത്.
കോ− ഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്ക് മിതമായ നിരക്കിൽ പഴങ്ങളും പച്ചക്കറികളും എത്തിക്കാൻ അത്തരം കന്പനി വഴി സാധിക്കുമെന്നാണ് നിർദ്ദേ ശത്തിലുള്ളത്. കൃഷിക്കാർക്ക് ന്യായമായ വില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് കുറഞ്ഞനിരക്കിൽ പഴങ്ങളും പച്ചക്ക റികളും ലഭിക്കുന്നതിനും കന്പനി സഹായിക്കും. അതേസമയം കൃത്യമായ പഠനങ്ങൾക്ക് ശേഷമാകും അന്തിമ തീരുമാനം.