ഗൂഗിൾ ഇന്നവേഷൻ ഹബ് സൗദിയിൽ വരുന്നു

ജിദ്ദ : ലോകത്തെ ഏറ്റവും വലിയ ഗൂഗിൾ ഇന്നവേഷൻ ഹബ് സൗദിയിൽ ആരംഭിക്കുന്നു. സൗദിയിലെ അഞ്ചു കേന്ദ്രങ്ങളിൽ ഇന്നവേഷൻ ഹബ്ബുകൾ ആരം
ഭിക്കാനാണ് ഗൂഗിളിന്റെ പദ്ധതി.
ഇതിൽ റിയാദിലേത് ആയിരിക്കും ഇത്തരത്തിൽ ലോകത്തുള്ള ഏറ്റവും വലിയ കേന്ദ്രം. വർഷം 40,000 ട്രെയിനികൾക്ക് ഇവിടെ പരിശീലനം നൽകാനാകും.
സൗദി ഫെഡറേഷൻ ഓഫ് സൈബർ സെക്യൂരിറ്റി ആൻഡ് പ്രോഗ്രാമിങ്ങാണ് ഇന്നവേഷൻ ഹബ്ബുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു ഗൂഗിളുമായി കരാറൊപ്പിട്ടത്.