“ഒഥല്ലോ” കുവൈറ്റിലെ കാണികള്‍ക്ക് ദ്രിശ്യാനുഭാവമായി

കുവൈറ്റ്: കുവൈറ്റിലെ നാടക കൂട്ടായ്മയായ കല്പക് 29)0 വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ “ഒഥല്ലോ” കുവൈറ്റില്‍ ചരിത്രമായി. അവതരണത്തിലെ മികവുകൊണ്ടും, രംഗസജ്ജീകരണങ്ങള്‍ കൊണ്ടും വെത്യസ്തത പുലര്‍ത്തിയ നാടകത്തില്‍, പ്രവാസ ജീവിതത്തിലെ പരിമിതികളില്‍ നിന്നുകോട് അഭിനയപ്രതിഭകള്‍ മത്സരിച്ചു അഭിനയിച്ചപ്പോള്‍ “ഒഥല്ലോ” കുവൈറ്റിലെ കാണികള്‍ക്ക് ദ്രിശ്യാനുഭാവമായ്. 3 മസ്സത്തെ ചിട്ടയായ പരിശീലനിതിനോടുവിലാണ് ഒഥല്ലോ അരങ്ങില്‍ എത്തിയത്. 35 ഓളം കലാകാരും 30 ഓളം കലയെ സ്നേഹിക്കുന്നവരും സങ്കേതിക പ്രവര്‍ത്തകരും പ്രതിസന്ധികളെ ദ്രിടനിശ്ചയം കൊണ്ടും, ആദ്മാര്‍പ്പണംകൊണ്ടും ചിരിച്ചുകൊണ്ട് നേരിട്ട് ഒന്നായി പ്രേവര്‍ത്തിച്ചപ്പോള്‍ കുവൈറ്റിലെ നാടക ചരിത്രത്തില്‍ ഒരു പുതിയ അധ്യായം സ്വര്‍ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടു.
11 സെറ്റുകളിലായി 18 രംഗങ്ങള്‍, 70 അടി വീതിയില്‍ ശ്രി. സുജാതന്‍ മാസ്റ്റര്‍ ഒരുക്കിയ ഗംഭീര രംഗപടം, കര്‍ട്ടന്‍ മറയില്ലാതെ കുവൈറ്റ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ന്‍റെ തുറന്ന വേദിയില്‍ അവതരണം, 2 കുതിരകളില്‍ ഒഥല്ലോ യും കാസ്സിയോ യും അങ്ങനെ വെത്യസ്തതകളാല്‍ സമ്പുഷ്ടമായിരുന്നു കല്പക് ന്‍റെ ഒഥല്ലോ. വെള്ളി ശനി ദിവസ്സങ്ങളിലായി 2 പ്രേദശനങ്ങള്‍ 5000 ഓളം കാണികള്‍ ആസ്വതിച്ചു.
കല്പക് നു വേണ്ടി ശ്രി. ബാബുജി ബത്തേരി സംവിധാനവും, കലാരക്നം ശ്രി. സുജാതന്‍ മാസ്റ്റര്‍ രംഗപടവും, ശ്രി. പൂജപ്പുര ശശി വസ്ത്രാലങ്കാരവും നിര്‍വഹിച്ചപ്പോള്‍, ശ്രി. അലക്സ് സണ്ണി (സ്കൂള്‍ ഓഫ് ഡ്രാമ) വെളിച്ച സംവിധാനങ്ങള്‍ ഒരുക്കി നാടകത്തെ മികവുറ്റതാക്കി. ശ്രി. ശശി കോഴഞ്ചേരി, ശ്രി. ജോണി കുന്നില്‍ സഹാസംവിധാനംവും, ശ്രി. മുസ്തഫ അമ്പാടി സംഗീത സംവിധാനവും, ശ്രിമതി. പൌര്‍ണമി സംഗീത് നിര്‍ത്ത സംവിധാനവും, ശ്രി. ഉദയന്‍ അഞ്ചലും, ശ്രി. മനോജ് മാവേലിക്കരയും പശ്ചാത്തല സംഗീതം ഒരുക്കി. ശ്രി. സിബി എ.വി.ആര്‍ ദീപവിന്യാസവും, ശ്രി. വര്‍ഗീസ് പോള്‍ ശബ്ദവിന്യാസവും നിര്‍വഹിച്ചു.
കല്പക് ന്‍റെ എക്കാലത്തെയും അഭ്യുദയകാംക്ഷിയായ NBTC ചെയര്‍മാന്‍ ശ്രി. കെ.ജി എബ്രഹാം കല്പകിനു വേണ്ടി സംവിധായകന്‍ ശ്രി. ബാബുജി ബത്തേരി, കലാരക്നം ശ്രി. സുജാതന്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി, ശ്രി. വര്‍ഗീസ് പോള്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു, കല്പക് സെക്രട്ടറി ശ്രി. പ്രദീപ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. ഷൈജു പള്ളിപ്പുറം, പ്രദീപ് വെങ്ങോല, സിജോ വലിയപറമ്പില്‍, റ്റീന തെരേസ, പൌര്‍ണമി സംഗീത്, സ്നേഹ സുരേഷ്, ചന്ദ്രന്‍ പുത്തൂര്‍, ജോസഫ് കണ്ണംകര, വത്സന്‍ ജോര്‍ജ്, പ്രമോദ് മേനോന്‍, ലിജോ ജോസ്, ജോമോന്‍ നാട്ടകം, അക്സ ജോമോന്‍, അജിത്, ബാപ്ടിസ്റ്റ്, ടോമി, ശ്രീജിത്ത്, സീനു, സന്തോഷ്, മാക്സി, രമേശ്, ഫ്രെദ്ദി തുടങ്ങിയവര്‍ അരങ്ങിലെത്തി.