ഖു­ർ­ആൻ­ വി­ജ്ഞാ­നമത്സരം സംഘടി­പ്പി­ക്കു­ന്നു­


മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ഖുർആൻ വിജ്ഞാന പരീക്ഷ− സംഘടിപ്പിക്കുന്നു. സൂറ അൽ അഹ്ഖാഫിനെ ആസ്പദിച്ച് ഒബ്ജക്ടീവ് ശൈലിയിൽ നടക്കുന്ന പരീക്ഷ മേയ് 18−ന് ബഹ്റൈനിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് സംഘടിപ്പിക്കുക. 

മനാമ, മുഹറഖ്, റിഫ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. തഫ്ഹീമുൽ ഖുർആൻ അടിസ്ഥാനമാക്കിയാണ് ചോദ്യാവലി തയ്യാറാക്കുക. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്ക് ആകർഷക സമ്മാനങ്ങൾ നൽകുമെന്ന് കോ-ഓർഡിനേറ്റർ എ.എം. ഷാനവാസ് അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 36513453 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed