യെമൻ പ്രതിസന്ധി : മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി : യെമനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ സന്നദ്ധമാണെന്ന് കുവൈത്ത്. യു.എൻ രക്ഷാസമിതിയിലെ താൽക്കാലിക അംഗത്വം അത്തരം നടപടികൾക്ക് പ്രാമുഖ്യം നൽകാൻ വിനിയോഗിക്കണമെന്ന കാഴ്ചപ്പാടാണ് കുവൈത്തിനുള്ളതെന്നും വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല പ്രസ്താവിച്ചു.
യെമനിലെ പ്രശ്ന പരിഹാരത്തിന് കുവൈത്ത് നേരത്തെയും ശ്രമിച്ചിട്ടുണ്ട്. പരസ്പരം പോരാടുന്ന വിഭാഗങ്ങളുടെ പ്രതിനിധികളെ മൂന്നുമാസത്തോളം കുവൈത്തിൽ ഒന്നിച്ചിരുത്തി ശ്രമം നടത്തിയതാണ്. അവസാന നിമിഷമാണ് അലസിപ്പിരിഞ്ഞത്. ഇനിയും ആത്മാർഥമായ ശ്രമം നടത്താൻ കുവൈത്ത് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

