പ്രവാ­സി­കളു­ടെ­ മൃ­തദേ­ഹം നാ­ട്ടി­ലെ­ത്തി­ക്കു­ന്നതി­നു­ള്ള നി­രക്ക് ഏകീ­കരി­ക്കാൻ തീ­രു­മാ­നം


അബുദാബി : യു.എ.ഇയിൽ നിന്ന് മൃതദേഹം നാട്ടിൽ എത്തിക്കാൻ ഭാരം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി എയർ ഇന്ത്യ പിൻ‍വലിച്ചു. അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റിലും ഇനി മുതൽ ഭാരം നോക്കാതെ നിശ്ചിത ഫീസിൽ‍ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കും. കാർഗോയുടെ ചുമതലയുള്ള അറേബ്യൻ‍ ട്രാവൽസാണ് തീരുമാനം എടുത്തത്.

എയർ ഇന്ത്യ വഴിയും എയർ ഇന്ത്യ എക്‌സ്പ്രസ് വഴിയും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങൾ ഇന്ത്യയിൽ‍ എത്തിക്കാം. ഇതോടെ ദുബൈയിയിൽ നിന്ന് മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കാൻ 2000 ദിർഹത്തിൽ‍ താഴെ മാത്രമേ ചെലവാകൂ.

സുഷമ സ്വരാജിന്റെ ഇടപെടലോടെ പ്രവാസികളുടെ ദീർഘ കാലത്തെ ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ കിലോക്ക് 18 ദിർഹം വെച്ചാണ് എയർ ഇന്ത്യ ഈടാക്കിയിരുന്നത്. മറ്റ് വിമാന കന്പനികളും എയർ‍ ഇന്ത്യയുടെ പാത പിൻതുടരുമെന്നാണ് പ്രതീക്ഷിക്കന്നത്.  

മൃതദേഹത്തിന്റെ ഭാരം നോക്കി തുക ഇൗടാക്കുന്നത് നിർത്തലാക്കും. ഇന്ത്യയിലേയ്ക്കുള്ള മൃതദേഹം ഭാരം നോക്കി തുക ഇൗടാക്കുന്ന നടപടി നിർത്തലാക്കുമെന്ന് എയർ ഇന്ത്യയുടെ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന അറേബ്യൻ ട്രാവൽസ് പ്രതിനിധി കരീം പറഞ്ഞു.

മൃതദേഹത്തിന്റെ ഭാരം നോക്കുന്നത് വിമാനങ്ങളുടെ സുരക്ഷാ സംബന്ധമായ കാര്യമാണ്. എന്നാൽ, ഇൗ ഭാരത്തിനനുസരിച്ച് ഫീസ് ഇൗടാക്കുന്നതാണ് നിർത്തലാക്കിയിരിക്കുന്നത്.  ഇന്ത്യയിൽ ഉത്തര, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്ക് വ്യത്യസ്തമായ തുകയാണ് ഇൗടാക്കുക. നിലവിലെ തുകയിൽ നിന്ന് എത്ര ദിർഹം കുറയുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അത് മറ്റു ചില ഘടകങ്ങളെ ആശ്രയിച്ചാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭാരം നോക്കി മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള ചുരുങ്ങിയ തുക ഏതാണ്ട് ആറായിരത്തോളം ദിർഹമാണ്. ഇതുമൂലം ഇവിടെ മരണപ്പെടുന്ന സാധാരണക്കാരുടെ ബന്ധുക്കൾ ഏറെ വിഷമം അനുഭവിച്ചുവരുന്നു. എന്നാൽ, മറ്റു ചില രാജ്യക്കാരുടെ മൃതദേഹങ്ങൾ ഭാരം നോക്കിയുള്ള ഫീസ് ചുമത്തിയല്ല അവരുടെ നാട്ടിലേയ്ക്ക് കൊണ്ടുപോകാറ്. ഇന്ത്യയിലേയ്ക്കുള്ള മൃതദേഹങ്ങൾ ഇൗ രീതിയിൽ കൊണ്ടുപോകണമെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരി നിരന്തരം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed