അബു­ദാ­ബി­യിൽ‍ പ്രവാ­സി­ വീ­ട്ടു­ജോ­ലി­ക്കാ­രു­ടെ­ പരാ­തി­ പരി­ഹാ­രത്തിന് ട്രി­ബ്യൂ­ണൽ തു­ടങ്ങി­


അബു­ദാ­ബി­ : പ്രവാസി വീട്ടുജോലിക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി അബുദാബി. വീട്ടുജോലിക്കാർ‍ക്ക് എളുപ്പത്തിൽ നീതി ലഭിക്കുന്നതിനായി പ്രത്യേക ട്രിബ്യൂണൽ‍ ആരംഭിച്ചിരിക്കുകയാണ് അബുദാബി. ജോലിക്കാരുടെ പരാതി പരിഹരിക്കാൻ വേണ്ടി മാത്രമാണ് ട്രിബ്യൂണൽ ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

അബുദാബിയിലെ എല്ലാ കോടതികളിലും ജോലിക്കാരുടെ പരാതികൾ ആദ്യമെ തന്നെ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. അബുദാബി കിരീടാവകാശിയും സായുധസേനയുടെ ഉപ സർ‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്‌ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

ജോലിക്കാർക്ക് എതിരെയുള്ള പീഡനം, നിർബന്ധിച്ച് ജോലി ചെയ്യിക്കുക, മനുഷ്യ കടത്ത് എന്നിവ നേരത്തെ തന്നെ അബുദാബി നിരോധിച്ചിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed