കു­വൈ­ത്തിൽ സർ­ക്കാർ വകു­പ്പു­കളി­ലെ വി­ദേ­ശി­കളെ­ പി­രി­ച്ചു­വി­ടും


കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് വിദേശികളെ പിരിച്ചുവിടണമെന്ന നിയമം ജൂലൈ ഒന്നുമുതൽ നടപ്പാക്കാൻ സിവിൽ സർവ്വീസ് കമ്മീഷൻ തീരുമാനിച്ചു. പിരിച്ചുവിടാൻ നിശ്ചയിച്ചവരുടെ ശന്പളവിഹിതം അടുത്ത സാന്പത്തിക വർഷത്തെ ബജറ്റിൽ മരവിപ്പിക്കാനും നടപടിയുണ്ടാകും. 

പൊതുമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി−വിദേശി ജീവനക്കാരുടെ അനുപാതം അഞ്ചുവർഷത്തിനകം കുറച്ചുകൊണ്ടുവരണമെന്ന നയത്തിന്റെ ഭാഗമാ‍‍‍‍യാണ് നടപടി. ഏറ്റവും കൂടുതൽ വിദേശികളെ പിരിച്ചുവിടാനുള്ള നടപടി വിദ്യാഭ്യാസമന്ത്രാലയമാണ് ആരംഭിച്ചിട്ടുള്ളത്. 1507 ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള സന്നദ്ധതയാണ് മന്ത്രാലയത്തിനുള്ളത്. ഫത്‌വ −നിയമ നിർമ്മാണ വകുപ്പ് 3 വിദേശി ജീവനക്കാരെ പിരിച്ചുവിടുന്നതിന് നടപടി തുടങ്ങി. 

സുപ്രീം പ്ലാനിംങ് കൗൺസിൽ - 2, വിദേശമന്ത്രാലയം -11, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ - 4, വാർത്താ വിതരണമന്ത്രാലയം - 35, ആരോഗ്യ മന്ത്രാലയം - 273, ഔഖാഫ് മന്ത്രാലയം - 436,  വൈദ്യുതി − ജലം മന്ത്രാലയം -158, പൊതുമരാമത്ത് മന്ത്രാലയം - 40, സർവ്വീസസ് മന്ത്രാലയം - 3, ദേശീയ കല−സാംസ്കാരിക−സാഹിത്യ കൗൺസിൽ - 2, സ്റ്റാറ്റിസ്റ്റിക്സ് സെൻ‌ട്രൽ അഡ്മിനിസ്ട്രേഷൻ - 2, കൃഷി − മത്സ്യ അതോറിറ്റി - 24, അഗ്നിശമനവിഭാഗം ഡയറക്ടറേറ്റ് - 6, കായിക അതോറിറ്റി - 8, കുവൈത്ത് മുനിസിപ്പാലിറ്റി -70, ഖു‌‌‌‌ർ‌ആൻ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് അതോറിറ്റി -3, അപ്ലൈഡ് എജ്യുക്കേഷൻ ആൻ‌‍ഡ് ട്രെയ്നിംങ് - 12 എന്നിങ്ങനെയാണ് വിവിധ വകുപ്പുകളിൽ നിന്ന് പിരിച്ചു വിടുന്നവരുടെ എണ്ണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed