ത്രിപുരയിലെ സംഘപരിവാർ അക്രമണങ്ങളിൽ കല കുവൈറ്റ് പ്രതിഷേധിച്ചു
കുവൈറ്റ് സിറ്റി : ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സംഘപരിവാറും, വിഘടനവാദികളും നടത്തുന്ന അക്രമണങ്ങൾക്കെതിരെ കല കുവൈറ്റ് പ്രതിഷേധിച്ചു. സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു നേരെയും, വീടുകൾക്ക് നേരേയും വ്യാപകമായ ആക്രമണമാണു സംഘപരിവാർ അഴിച്ച് വിടുന്നത്. നിരവധി മുസ്ലീം, കൃസ്ത്യൻ പള്ളികളും, പാർട്ടി ഓഫീസുകളും, വ്യാപാര സ്ഥാപനങ്ങളും ക്രിമിനൽ സംഘം തകർത്തു. സോവിയറ്റ് വിപ്ലവ നായകൻ ലെനിന്റെ പ്രതിമ തകർത്തു. വളരെ ആസൂത്രിതമായാണു ബി.ജെ.പി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് .
ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ അജണ്ടയാണു ആക്രമണങ്ങളിലൂടെ വ്യക്തമാവുന്നത്. പണം വാരിയെറിഞ്ഞും, വിഘടനവാദികളുമായ് കൂട്ടുകൂടിയും ബി.ജെ.പി നേടിയ വിജയത്തിന്റെ ലഹരിയിലാണു സംഘപരിവാർ. ഇത്തരം ഫാസിസ്റ്റ് പ്രവണതകൾ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണം. ആക്രമണം നേരിടുന്ന ത്രിപുരയിലെ ജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായും, സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ് പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

