ജസ്റ്റിസ് ശ്രീദേവിയുടെ നിര്യാണത്തിൽ വനിതാവേദി കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി : ജസ്റ്റിസ് ഡി.ശ്രീദേവിയുടെ നിര്യാണത്തിൽ വനിതാവേദി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ച ജ:ശ്രീദേവി, വനിതാവേദി ട്രസ്റ്റിന്റെ പ്രഥമ ചെയർപേഴ്‌സൺ ആയിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്ക് നിയമപരമായ പരിഹാരം കണ്ടെത്തുന്നതിന് ക്രിയാത്മകമായ ബോധവൽക്കരണ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് അവർ ശ്രദ്ധിച്ചിരുന്നു. സ്ത്രീ സുരക്ഷാ നിയമങ്ങളുടെ നടത്തിപ്പിനായി മുഖംനോക്കാതെ പ്രവർത്തിച്ച ന്യായാധിപയായിരുന്നു അവർ.
അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ 2 തവണ വനിതാ കമ്മീഷൻ അധ്യക്ഷയായി പ്രവർത്തിച്ചു. കുവൈറ്റിൽ വനിതാവേദി കുവൈറ്റിന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ജസ്റ്റിസ് ശ്രീദേവിയുടെ വിയോഗത്തിൽ അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തുന്നതായി വനിതാവേദി പ്രസിഡന്റ് ശാന്താ ആർ.നായർ, ജനറൽ സെക്രട്ടറി ടോളി പ്രകാശ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

