വിദേശ തടവുകാരെ നാട്ടിലേക്ക് അയക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി : സ്ഥല പരിമിതിമൂലം കുവൈത്തിൽ സെൻട്രൽ ജയിലിൽ കഴിയുന്ന വിദേശ തടവുകാരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്ന കാര്യം പരിഗണനയിലാണെന്ന് പാർലമെന്റിലെ ചോദ്യോത്തരവേളയിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് വ്യക്തമാക്കി. തടവുകാരുടെ ആധിക്യം കണക്കിലെടുത്ത് പുതിയ ജയിൽ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷയുടെ ബാക്കി കാലം നാട്ടിലെ ജയിലുകളിൽ ലഭ്യമാക്കണമെന്ന നിബന്ധനയോടെയായിരിക്കും വിദേശതടവുകാരെ കയറ്റി അയക്കുക. ഇതിന് അതത് രാജ്യങ്ങളുമായി ധാരണയിലെത്തേണ്ടതുണ്ട്. ആവശ്യമുള്ള ഘട്ടത്തിൽ തടവുകാർ തിരിച്ചുവരുമെന്ന ഉറപ്പ് ബന്ധപ്പെട്ട രാജ്യങ്ങൾ നൽകുകയും വേണം. 2500 തടവുകാരെ പാർപ്പിക്കാനാണ് സെൻട്രൽ ജയിലിൽ സൗകര്യമുള്ളത്.
എന്നാൽ, 6000 പേരോളം ഇപ്പോൾ ജയിലിലുണ്ട്. പുതിയ ജയിൽ കെട്ടിടം നിർമ്മിച്ച് അധികമുള്ള തടവുകാരെ അങ്ങോട്ട് മാറ്റുക, വിദേശ തടവുകാരെ
അവരുടെ നാട്ടിൽ അയക്കുകർ എന്നിങ്ങനെ രണ്ടു വഴികളാണ് അധികൃതർ ആലോചിക്കുന്നത്.
സ്ഥല പ്രശ്നം കാരണം സെൻട്രൽ ജയിലിൽ കഴിയുന്ന ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള 200 തടവുകാരെ നാടുകടത്താൻ ജനുവരിയിൽ തീ
രുമാനിച്ചിരുന്നു. 700 കുവൈത്തി തടവുകാരെ വിട്ടയക്കുന്നതിനും ഇതോടൊപ്പം തീരുമാനമായിരുന്നു സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന നടത്തിയ അ
ഡ്വക്കറ്റ് ജനറൽ ജസ്റ്റിസ് മുഹമ്മദ് റാഷിദ് അൽ ദഈജിൻറ നേതൃത്വത്തിലുള്ള ജയിൽ പരിഷ്കരണ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

