സീ­റ്റ് ബെ­ൽ‍­റ്റ്, മൊ­ബൈൽ‍ ലംഘനം: ക്യാ­മറ കണ്ണു­കൾ എല്ലാ­ പ്രവി­ശ്യയി­ലേ­ക്കും


റിയാദ് : സൗദിയിൽ‍ വാഹനമോടിക്കുന്നതിനിടെ മൊബൈൽ‍ ഉപയോഗിക്കുന്നത് കണ്ടെത്താനും സീറ്റ് ബെൽ‍റ്റ് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഏർ‍പ്പെടുത്തിയ ക്യാമറകൾ‍ എല്ലാ പ്രവിശ്യകളിലേക്കും എത്തിക്കുമെന്ന് പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. രാജ്യത്തേർ‍പ്പെടുത്തിയ പുതിയ സംവിധാനം തിങ്കളാഴ്ചാണ് പ്രാബല്യത്തിൽ‍ വന്നത്. ക്യാമറകൾ‍ രാജ്യത്തിന്റെ എല്ലാ പ്രവിശ്യയിലും സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിച്ചുവരികയാണ്. ഒരു വർ‍ഷത്തിനകം ഇത് പൂർ‍ത്തിയാകും.

നിലവിൽ‍‌ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. രാജ്യത്തെ വാഹനാപകടങ്ങളിൽ‍ 60 ശതമാനവും മൊബൈലുപയോഗിക്കുന്നതിനിടെയാണ്. അപകടം നടക്കുൾ‍ സീറ്റ് ബെൽ‍റ്റ് ധരിക്കാതിരിക്കുന്നവർ‍ക്ക് മരണമോ ഗുരുതര പരിക്കോ സംഭവിക്കുന്നുമുണ്ട്. ഈ പഠന റിപ്പോർ‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രവർ‍ത്തിച്ച് തുടങ്ങിയ ആദ്യ ദിനം ഇരുന്നൂറിലേറെ പേരാണ് വൈകുന്നേരത്തിനകം ക്യാമറയിൽ‍ കുടുങ്ങിയത്.150 മുതൽ‍ 300 റിയാൽ‍ വരെയാണ് പിഴ. സീറ്റ് ബെൽ‍റ്റ് ധരിക്കാത്ത ഡ്രൈവറും മുൻ സീറ്റിലിരുന്നവരും ക്യാമറയിൽ‍ കുടുങ്ങുന്നുണ്ട്. ഹൈവേകളിലാണ് ക്യാമറകൾ‍ സ്ഥാപിച്ചത്. എന്നാൽ‍ താൽ‍ക്കാലിക ക്യാമറകൾ‍ ഇതര റൂട്ടിലുമുണ്ടാകും. ക്യാമറയിൽ‍‌ വാഹനം പതിഞ്ഞാൽ‍ വാഹനമുടമക്കാണ് പിഴയെത്തുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed