പൊ​­​തു​­​മാ​­​പ്പ് : കുവൈത്ത് വി​­​ട്ടത് 5,000 വി​­​ദേ​­​ശി​­​ക​ൾ


കുവൈത്ത് സിറ്റി : പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഇതുവരെ 5,000 വിദേശികൾ രാജ്യം വിട്ടതായി റിപ്പോർട്ട്. ഇതിൽ രണ്ടായിരം ഇന്ത്യക്കാരും, ആയിരം ഈജിപ്തുകാരും, അഞ്ഞൂറ് ഫിലിപ്പീൻസും, നാന്നൂറ് ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നതായി താമസകാര്യ വിഭാഗം ആക്ടിംഗ് ഡയറക്ടർ മേജർ ജനറൽ അബ്ദുള്ള അൽ ഹാജിറി അറിയിച്ചു. അനധികൃതമായി രാജ്യത്ത് കഴിയുന്ന മുഴുവൻ വിദേശികളും ഇളവുകാലം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രായം അധികൃതർ ആവശ്യപ്പെട്ടു. സർക്കാരിന്‍റെ കണക്ക് പ്രകാരം 32,000 ഇന്ത്യക്കാരും, 10,724 ഈജിപ്തുകാരും, 11,809 ഫിലിപ്പീൻസുകാരും , 25,000 ബംഗ്ലാദേശികളുമാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നത്. താമസരേഖകൾ ഇല്ലാത്തവർക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ രാജ്യം വിടാൻ ആഭ്യന്തര മന്ത്രാലയമാണ് ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ നീളുന്ന ഒരു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.  

പൊതുമാപ്പിന്‍റെ പേരിൽ നടക്കുന്ന ഉൗഹപോഹങ്ങൾക്ക് പിറകേ പോകരുതെന്ന് അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തികച്ചും സ്വതന്ത്രമായി യാത്ര രേഖകളുള്ള അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിന്നും അവരുടെ സ്വദേശത്തേക്ക് പോകാവുന്നതാണെന്നും ഇത്തരം ആളുകൾക്ക് വീണ്ടും നിയമപരമായി കുവൈത്തിൽ പ്രവേശിക്കുന്നതിന് യാതൊരു വിലക്കുമില്ലെന്നും താമസകാര്യ വിഭാഗം ഡയറക്ടർ ജനറൽ കേണൽ ഹമദ് റഷീദ് അൽ ത്വലാഹ് അറിയിച്ചു. ഇഖാമ ഇല്ലാത്ത വിദേശികൾ താമസകാര്യ മന്ത്രാലയത്തെ സമീപിച്ച് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഇഖാമ നിയമപരമായി മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് മാറ്റുകയോ അല്ലെങ്കിൽ പിഴ ഒടുക്കാതെ നാട്ടിലേക്ക് പോകുകയോ ചെയ്യാം. അതേസമയം താൽക്കാലിക പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവയാണ് കൈവശമുള്ളതെങ്കിൽ ഫർവാനിയയിലെ താമസകാര്യ വകുപ്പിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെത്തി പ്രത്യേക അപേക്ഷകൾ നൽകണം. 

ജനന സർട്ടിഫിക്കറ്റും ബന്ധുത്വം തെളിയിക്കുന്ന രേഖകളുമില്ലാതെ കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ രക്തബന്ധം തെളിയിക്കുവാൻ പരിശോധനകൾ ആവശ്യമായാതിനാൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുവാൻ കാലതാമസമുണ്ടാകും. തുടർന്ന് വിമാനത്താവളം, കര അതിർത്തികൾ വഴി സ്വദേശത്തേക്ക് പൊതുമാപ്പ് കാലയളവിൽ നിയമപരമായി യാത്ര ചെയ്യുവാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed