വിദ്യാർത്ഥികളുടെ ഉന്നത വിജയത്തിനായി യെസ് യു ക്യാൻ
മനാമ : പഠനകാര്യത്തിൽ മുൻനിരയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കും ശരാശരി കുട്ടികൾക്കും ഒരുപോലെ കണ്ടുവരാറുള്ള ഒന്നാണ് പരീക്ഷാപ്പേടി. പരീക്ഷയടുക്കുന്പോൾ അടുക്കും ചിട്ടയുമില്ലാത്ത ചിന്തകൾ, തനിക്ക് എന്തൊക്കെയോ കുറവുകൾ പഠനത്തിന്റെ കാര്യത്തിൽ ഉണ്ടെന്ന തോന്നൽ, ശുഭപ്രതീക്ഷയില്ലാത്ത പഠനം, കടുത്ത മാനസികസമ്മർദ്ദം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ, ഉറക്കമില്ലായ്മയോ അമിത ഉറക്കമോ അനുഭവപ്പെടുക, ആത്മവിശ്വാസം നഷ്ടപ്പെടുക, നിരാശ, വിഷാദം, ദേഷ്യം, നിസ്സഹായത അനുഭവപ്പെടുക, എന്നി വയൊക്കെ ഇത്തരം വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ്.
ഇവയെ കുറിച്ച് ബോധവത്കരിക്കാനും വിദ്യാർത്ഥികളോട് കൃത്യമായ ആശയവിനിമയം നടത്തി അനുയോജ്യമായ നിർദ്ദേശങ്ങൾ നൽകുവാനും സഹായിക്കുന്ന പഠന രീതികളെ കുറിച്ചും 4 പി.എം ന്യൂസിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എക്സ ലന്റ് എജ്യുക്കേഷണൽ സെന്ററിന്റെ സഹകരണത്തോടെ യെസ് യു ക്യാൻ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 15ന് (വ്യാഴാഴ്ച) വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ നടക്കുന്ന സെമിനാറിൽ പ്രമുഖ കൗൺസിലറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ജോൺ പനയ്‌ക്കൽ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കും. ഇതോടൊപ്പം ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ എക്സാം പരിശീലനവും, ഫലപ്രഖ്യാപനവും, കൂടാതെ ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാനും, വിഷയങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനും സഹായിക്കുന്ന പഠന ടിപ്പുകൾ, ബ്രെയിൻ സ്റ്റോർമിംഗ് പരിശീലനങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന് 38444681 എന്ന മൊബൈൽ നന്പറിലാണ് ബന്ധപ്പെടേണ്ടത്.

