പൊതുമാപ്പ് : സൗജന്യ യാത്രാ സേവനവുമായി മലയാളി ടാക്സി ഡ്രൈവേഴ്സ് സംഘടന

കുവൈറ്റ് സിറ്റി : പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഔട്ട് പാസ് വാങ്ങാ൯ ഇന്ത്യ൯ എംബസിയിൽ എത്തുന്നവർക്ക് മലയാളി ടാക്സി ഡ്രൈവേഴ്സ് സംഘടന ( യാത്രാ കുവൈറ്റ് ) ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ വിവിധ പ്രദേശങ്ങളിലേക്ക് സൗജന്യ യാത്രാ സേവനം നൽകുന്നു. വരുന്ന 5 ദിവസം ഈ സേവനം ലഭിക്കുമെന്ന് യാത്രാ കുവൈറ്റ് പൊതുമാപ്പ് സേവനസംഘം പ്രതിനിധികൾ അറിയിക്കുന്നു.
പൂര്‍ണ്ണമായും സൗജന്യമായാണ് യാത്രാസേവനം ഒരുക്കുക . യാത്രയുടെ വാളന്റിയർമാർ എംബസി അംങ്കണത്തിൽ യാത്രക്കാരെയും, ടാക്സികളെയും കോഡിനേറ്റ് ചെയ്ത് പ്രവർത്തിക്കും. എംബസി അധികൃതരുടെ അനുമതിയോടെ നടത്തുന്ന ഈ സേവനം 4 മണിക്ക് ഔദ്യേഗിക ഉത്ഘാടനത്തോടെ യാത്രയിൽ നിന്നും വന്ന എല്ലാ ടാക്സികളും ട്രിപ്പ് എടുത്ത് സേവനം തുടരും.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പേജിലൂടെ യാത്രയുടെ വാട്സാപ് പേജിലൂടെ മെസേജ് നൽകി കൂടുതൽ വാഹനങ്ങളുടെ സേവനം നൽകും. വൈകുന്നേരം 4 മണി മുതൽ യാത്രാക്കാരുടെ ആവശ്യം അനുസരിച്ച് സേവനം നൽകും. ഒരോ യൂണിറ്റിന്റെയും, കേന്ദ്രകമ്മറ്റിയുടെയും എക്സിക്യൂട്ടിവുകളുടെയും വാളന്റിയർമാർ എംബസിയിൽ ഉണ്ടായിരിക്കും. വാഹനങ്ങൾ കടൽതീര പാർക്കിംഗിൽ മാത്രമായിരിക്കും ഉണ്ടായിരിക്കുക. എംബസിയുടെ സമീപം സുരക്ഷിതമായ പാർക്കിങ്ങ് അനുവദിച്ചാൽ സുഗമമായി പ്രവർത്തിക്കുവാ൯ കഴിയും.
ഔട്ട്പാസുള്ള യാത്രക്കാർക്ക്, വാളന്റിയർമാർ ഔദ്യോഗിക യാത്രാ സ്ലിപ്പുകൾ നൽകും. യാത്രയുടെ ഔദ്യേഗിക സ്ലിപ് ലഭിക്കുന്ന യാത്രക്കാർക്ക് മാത്രമേ ഈ സേവനം ലഭിക്കൂ. സ്ലിപ് ഡ്രൈവർ ടാക്സി വാഹന നമ്പറും, പേരും, യൂണിറ്റ് പേരും, പുറകിൽ ടെലി ഫോൺ നമ്പറും എഴുതി അടുത്ത ആഴ്ചയിൽ യൂണിറ്റ് ഭാരവാഹികളെ ഏൽപിക്കുക.
പൊതുമാപ്പിന്റെ നിയമങ്ങൾ ദിവസവും വ്യത്യസ്ഥമാകുന്നതിനാൽ ചില മാറ്റങ്ങൾ നമ്മൾ വരുത്താ൯ നിബദ്ധിതമാകും. അതിന് എല്ലാ അംഗങ്ങളും യാത്രക്കാരും സഹകരിക്കണമെന്ന് ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 50934350, 65801304, 50235054, 5517807, 62225301 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.