മലയാളത്തിന്റെ 'ശ്രീ'ക്ക് കണ്ണീരോടെ വിട; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
ഷീബ വിജയൻ
കൊച്ചി: മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ ശ്രീനിവാസൻ (69) ഇനി ഓർമ്മ. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കല, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട കലാകാരന് അവസാനമായി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
നിറകണ്ണുകളോടെ യാത്രയാക്കി നാട് ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കണ്ടനാട്ടെ വീടിന്റെ തെക്കേ ഭാഗത്ത് ഒരുക്കിയ ചിതയ്ക്ക് മൂത്തമകൻ വിനീത് ശ്രീനിവാസൻ തീകൊളുത്തി. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്ന് എഴുതിയ പേപ്പറും ഒരു പേനയും ഭൗതിക ശരീരത്തോടൊപ്പം വെച്ചതിന് ശേഷമാണ് ചിതയൊരുക്കിയത്. തീകൊളുത്തിയ ശേഷം ധ്യാൻ ശ്രീനിവാസൻ അച്ഛനെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത നിമിഷം കണ്ടുനിന്നവരിലും കണ്ണീർ പടർത്തി. കഴിഞ്ഞ 13 വര്‍ഷമായി താന്‍ ജീവിക്കുകയും സ്‌നേഹിക്കുകയും പണിയെടുക്കുകയും ചെയ്ത വീട്ടുവളപ്പിലാണ് അന്ത്യവിശ്രമം. 2012ലാണു കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകള്‍ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസന്‍ വാങ്ങുന്നത്. തരിശുപാടങ്ങളെ കൃഷിനിലങ്ങളാക്കി.
dsdsadsa
