കെഫാക് അന്തർജില്ലാ ഫുട്ബോൾ സെമിലൈനപ്പായി

തിരുവനന്തപുരം കെ.ഡി.എഫ്.എ കോഴിക്കോടിനെയും എം.എഫ്.എ.കെ. മലപ്പുറം ടി.ആർ.എ.എസ്.കെ തൃശൂരിനെയും നേരിടും.
കുവൈത്ത് സിറ്റി : കെഫാക് അന്തർജില്ലാഫുട്ബോൾ സീസൺ അഞ്ചിന്റെ സെമി ഫൈനലുകളിൽ തിരുവനന്തപുരം - കെ.ഡി.എഫ്.എ കോഴിക്കോടിനെ നേരിടുമ്പോൾ എം.എഫ്.എ.കെ. മലപ്പുറം ടി.ആർ.എ.എസ്.കെ തൃശൂരിനെ നേരിടും. മാസ്റ്റേഴ്സ് സെമി ഫൈനലിൽ എം.എഫ്.എ.കെ. മലപ്പുറം- മായിസ് എറണാകുളത്തെയും കെ.ഡി.എഫ്.എ കോഴിക്കോട് - ടി.ആർ.എ.എസ്.കെ തൃശുരിനെയും നേരിടും.
ഫഹാഹീൽ സൂക്സബാ സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരങ്ങളിൽ ഫോക് കണ്ണൂർ ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് കാസർകോടിനെ പരാജയപ്പെടുത്തി. സനൽ ആണ് വിജയ ഗോൾ നേടിയത്. കരുത്തന്മാർ ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ തിരുവനന്തപുരം ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ടി.ആർ.എ.എസ്.കെ തൃശൂരിനെ പരാജയപ്പെടുത്തി. തിരുവനന്തപുരത്തിന് വേണ്ടി ജിത്തു , ആന്റണി വിൻസന്റ് , ഷൈൻ മാർഷൽ എന്നിവർ ഗോൾ നേടിയപ്പോൾ തൃശൂരിന് വേണ്ടി വിനോജ് ഗോൾ നേടി . മൂന്നാം മത്സരത്തിൽ ഹരി നേടിയ ഇരട്ട ഗോളിൽ മായിസ് എറണാകുളം ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് വയനാടിനെ പരാജയപ്പെടുത്തി . അയൽക്കാരുടെ പോരാട്ടംകണ്ട നാലാം മത്സരത്തിൽ നിലവിലെ ജേതാക്കളായ കെ.ഡി.എഫ്.എ കോഴിക്കോടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മലപ്പുറം പരാജയപ്പെടുത്തി . മലപ്പുറത്തിന് വേണ്ടി അഫ്താബ് , വസീംഎന്നിവർ ഗോൾ നേടിയപ്പോൾ കോഴിക്കോടിന്വേണ്ടി അനസ് ഗോൾ നേടി.. സെമി ഫൈനൽമത്സരങ്ങൾ വെള്ളിയാഴ്ച വൈകിട്ട് മിശ്രിഫിലെ യൂത്ത് പബ്ലിക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും