മാനവികതയുടെ മുന്നേറ്റത്തിന് സാംസ്‌കാരിക കൂട്ടായ്മകൾ ഒന്നിക്കണം: കരിവെള്ളൂർ മുരളി; ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റായി മഹേഷ് കെ.വി, സുലേഷ് വി.കെ ജനറൽ സെക്രട്ടറി
പ്രദീപ് പുറവങ്കര/മനാമ
മാനവികതയുടെ മഹത്തായ മുന്നേറ്റമാണ് സാംസ്‌കാരിക പ്രവർത്തകർ നടത്തേണ്ടതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി. ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനം കെ.സി.എ ഹാളിലെ വി.എസ് അച്യുതാനന്ദൻ നഗരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന കാലത്ത്, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾ ആശയങ്ങളുടെ ഐക്യമുന്നണിയായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഐ.എഫ്.എഫ്.കെ ഉൾപ്പെടെയുള്ള കലാപ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന പ്രവണതകൾക്കെതിരെ സാംസ്‌കാരിക പ്രതിരോധം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനം പുതിയ ഭാരവാഹികളായി മഹേഷ് കെ.വി (പ്രസിഡന്റ്), സുലേഷ് വി.കെ (ജനറൽ സെക്രട്ടറി), നിഷ സതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അനിൽ കെ.പി (മെമ്പർഷിപ്പ് സെക്രട്ടറി), നിരൺ സുബ്രഹ്മണ്യൻ, രഞ്ജിത്ത് കുന്നന്താനം (ജോയിന്റ് സെക്രട്ടറിമാർ), റീഗ പ്രദീപ്, ജയകുമാർ (വൈസ് പ്രസിഡന്റുമാർ), ഷിജു പിണറായി (കലാവിഭാഗം സെക്രട്ടറി), രാജേഷ് എം.കെ (അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി), റാഫി കല്ലിങ്കൽ (ലൈബ്രേറിയൻ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
ബിനു മണ്ണിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിജോഷ് മൊറാഴ പ്രവർത്തന റിപ്പോർട്ടും രഞ്ജിത്ത് കുന്നന്താനം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 'ഋതു' നൃത്തശിൽപം, തെരുവ് നാടകം, രക്തദാന ക്യാമ്പുകൾ, ചരിത്ര പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
cadsdsa
adsasdas
