രണ്ട് സ്വർണ്ണ മെഡലുകളുമായി തിളങ്ങി ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി അമേയ ദാസ്
പ്രദീപ് പുറവങ്കര/മനാമ
മംഗളൂരുവിലെ നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും ബി.എ (ഓണേഴ്‌സ്) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ അമേയ ദാസ് രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. മികച്ച അക്കാദമിക് നേട്ടത്തിനുള്ള നിറ്റെയുടെ സ്വർണ്ണ മെഡലിന് പുറമെ, ഹീരൂർ പത്മനാഭ ഷെട്ടി മെമ്മോറിയൽ എൻഡോവ്‌മെന്റ് സ്വർണ്ണ മെഡലുമാണ് അമേയ നേടിയത്. മംഗളൂരുവിൽ നടന്ന 15-ാമത് കോൺവൊക്കേഷനിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.എസ്. മൂദിത്തായയിൽ നിന്ന് അമേയ മെഡലുകൾ ഏറ്റുവാങ്ങി.
കണ്ണൂർ സ്വദേശികളായ ഹരിദാസ് സി.വി (അൽ മായസൻ ട്രേഡിംഗ്), ഷീന ഹരിദാസ് (എസ്ടിസി ബഹ്‌റൈൻ) എന്നിവരുടെ മകളാണ് അമേയ. 2021-ൽ ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അമേയ, നിലവിൽ ബെംഗളൂരുവിൽ ഡിജിറ്റൽ ആൻഡ് കണ്ടന്റ് സ്ട്രാറ്റജിസ്റ്റായി ജോലി ചെയ്തുവരികയാണ്.
adsads
