കെ.എം.സി.സി ബഹ്‌റൈൻ ‘ഈദുൽ വതൻ’: ഒലീവ് സാംസ്കാരിക വേദിയുടെ പ്രസംഗ സദസ്സ് ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈന്റെ 54-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ‘ഈദുൽ വതൻ’ പരിപാടികൾക്ക് ഉജ്ജ്വല തുടക്കം. ഇതിന്റെ ഭാഗമായി കെ.എം.സി.സി ഒലീവ് സാംസ്കാരിക വേദി ഒരുക്കിയ ‘സ്പീച്ച് ഓഫ് സെലിബ്രേഷൻ’ ശ്രദ്ധേയമായി. മനാമ കെ.എം.സി.സി ഓഫീസിൽ ‘ഹൃദയാന്തരങ്ങളിലെ ബഹ്‌റൈൻ’ എന്ന വിഷയത്തിൽ നടന്ന സംവേദന സദസ്സ് ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, എ.പി ഫൈസൽ, എൻ. അബ്ദുൽ അസീസ്, ഷഹീർ കട്ടാമ്പള്ളി, അഷ്റഫ് കാട്ടിൽ പീടിക, ഫൈസൽ കോട്ടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. വിവിധ ജില്ല, ഏരിയകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കേഴ്സ് പാനൽ അംഗങ്ങൾ വിഷയമവതരിപ്പിച്ചു സംസാരിച്ചു. ഒ.കെ കാസിം, പി.കെ ഇസ്ഹാക്ക്, മുനീർ ഒഞ്ചിയം, ശിഹാബ് കെ.ആർ തുടങ്ങി പ്രമുഖർ പരിപാടിക്ക് നേതൃത്വം നൽകി. സഹൽ തൊടുപുഴ അവതാരകനായ ചടങ്ങിൽ പി.വി സിദ്ദീഖ് സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.
dfsfddfs
