ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രായേൽ; പദ്ധതിയുമായി നെതന്യാഹു ട്രംപിനെ കാണും
ഷീബ വിജയൻ
വാഷിങ്ടൺ: ഇറാൻ വീണ്ടും ബാലിസ്റ്റിക് മിസൈൽ ഉൽപാദനം വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ആക്രമണത്തിന് പദ്ധതിയിട്ട് ഇസ്രായേൽ. ഇതു സംബന്ധിച്ച വിവരങ്ങൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച ചെയ്യും. ഈ മാസം അവസാനം മാർ-എ-ലാഗോ റിസോർട്ടിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ രൂപരേഖ നെതന്യാഹു അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ മിസൈൽ പ്രോഗ്രാമും ആണവ കേന്ദ്രങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെയാകും പുതിയ നീക്കം. നേരത്തെ ജൂണിൽ ഇരു രാജ്യങ്ങളും തമ്മിൽ പന്ത്രണ്ട് ദിവസം നീണ്ട യുദ്ധമുണ്ടായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ അവകാശപ്പെടുന്നത്. ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളിലും ഡ്രോണുകളിലും പെട്ട് 32 പേർ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ssdxx
