നെടുമ്പാശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്: അഞ്ചുപേർ പിടിയിൽ
ഷീബ വിജയൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആന്റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഹംദാൻ ഹരീഷ് (21), ചുള്ളിക്കൽ സ്വദേശി ബിബിൻ (26), പള്ളുരുത്തി സ്വദേശി വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി സ്വദേശി ജോയൽ ജോർജ് (22) എന്നിവരെയാണ് നെടുംമ്പാശ്ശേരി പോലീസ് പിടികൂടിയത്. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് സംഘം വിമാനത്താവളത്തിന് പുറത്ത് വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടുപോയത്. സ്വർണ്ണം ആവശ്യപ്പെട്ട് മർദ്ദിച്ച ശേഷം ഷാഫിയുടെ പക്കൽ നിന്നും ഒരു ലക്ഷം രൂപ വിലയുള്ള ഐഫോണും ബാഗും സംഘം തട്ടിയെടുത്തു. തുടർന്ന് ആലുവ പറവൂർ കവലയിൽ യുവാവിനെ ഉപേക്ഷിക്കുകയായിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
sadsdasads
