തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങി പരോൾ അനുവദിച്ചു: ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് എഫ്‌ഐആർ


ഷീബ വിജയൻ

തിരുവനന്തപുരം: ജയിൽ ഡിഐജി വിനോദ് കുമാർ ജയിലിലെ തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങി പരോൾ അനുവദിച്ചതായി വിജിലൻസ്. കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിലെ തടവുകാരിൽ നിന്നാണ് ഇദ്ദേഹം വ്യാപകമായി പണം കൈപ്പറ്റിയതെന്ന് വിജിലൻസ് തയ്യാറാക്കിയ എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. പണം വാങ്ങിയതിന് പിന്നാലെ നിയമവിരുദ്ധമായി ഇവർക്ക് പരോൾ അനുവദിച്ചതായും അന്വേഷണസംഘം കണ്ടെത്തി. വിനോദ് കുമാർ തടവുകാരുമായും ഗുണ്ടകളുമായും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിന് ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കുറ്റകൃത്യത്തിന് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ഡിഐജിയെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്.

article-image

adsdsdsa

You might also like

  • Straight Forward

Most Viewed