ബഹ്‌റൈനിൽ വിധവകൾക്കും അനാഥർക്കും ധനസഹായം വർധിപ്പിക്കാൻ ശുപാർശ; പാർലമെന്റ് നാളെ ചർച്ച ചെയ്യും
ഷീബ വിജയൻ
മനാമ: രാജ്യത്തെ വിധവകൾ, അനാഥർ, വിവാഹമോചിതർ എന്നിവർക്ക് സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായം വർധിപ്പിക്കണമെന്ന നിർദ്ദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. എം.പി ഡോ. അലി അൽ നുഐമി സമർപ്പിച്ച ഈ ശുപാർശ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
നിലവിൽ വിധവകൾക്കും വിവാഹമോചിതർക്കും 110 ദീനാർ കോസ്റ്റ് ഓഫ് ലിവിങ് അലവൻസും, കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് സാമൂഹിക സുരക്ഷാ സഹായവും ലഭിക്കുന്നുണ്ട്. കൂടാതെ വൈദ്യുതി, ജല ബില്ലുകളിൽ ഇളവുകളും റമദാൻ മാസത്തിൽ പ്രത്യേക സഹായവും നൽകിവരുന്നു. 2022-ൽ ആനുകൂല്യങ്ങളിൽ 10 ശതമാനം വർധന വരുത്തിയിരുന്നെങ്കിലും, നിലവിലെ ഉയർന്ന ജീവിതച്ചെലവ് പരിഗണിച്ച് സഹായം ഇനിയും വർധിപ്പിക്കണമെന്നാണ് പാർലമെന്ററി സമിതികളുടെ നിലപാട്. സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
asdfsadsasd
