കുവൈത്തിൽ നിന്ന് കഴിഞ്ഞ മാസം നാടുകടത്തിയത് 712 ഇന്ത്യക്കാരെ


കുവൈത്ത് സിറ്റി : കുവൈത്തി ൽ നിന്ന് കഴിഞ്ഞ മാസം 712 ഇന്ത്യക്കാരെ നാടുകടത്തി. താമസാനുമതി രേഖാ നിയമലം ഘനത്തിന് പിടിയിലായവർ, കേസുകളുടെ ഭാഗമായി നാടുക ടത്തൽ വിധിക്കപ്പെട്ടവർ തുടങ്ങിയവരും ഇതിലുണ്ട്. പുതുവർഷം 2554 വിദേശികളെ നാടുകടത്തി. 

ഡിസംബറിൽ 781 ഇന്ത്യക്കാർ ഉൾപ്പെടെ 2708 വിദേശികളെയാണ് കുവൈത്ത് നാടുകടത്തിയത്. 2017ൽ നാടുകടത്തപ്പെട്ട 31,101 വിദേശികളിൽ 9003 പേരായിരുന്നു ഇന്ത്യക്കാർ. അതേസമയം രാജ്യത്ത് അനധികൃത താമസക്കാരായി ഉള്ളത് 1,54,000 പേരാണെന്ന് താമസാനുമതികാര്യ വകുപ്പ് അസി. ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ ഹജീരി അറിയിച്ചു. 

ഇപ്പോൾ പ്രഖ്യാപിച്ചിട്ടു ള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തി അനധികൃത താമസക്കാർ രാജ്യംവിടുകയോ ഇഖാമ സാധുതയുള്ളതാക്കുക യോ ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 

പൊതുമാപ്പ് കാലാവധി ദീർഘിപ്പിക്കില്ല. കാലാ വധിക്കുശേഷം അനധികൃത താമസക്കാരെ കണ്ടെത്തുന്ന തിനു വുപുലമായ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

You might also like

  • Straight Forward

Most Viewed