ചി­കി­ത്സാ­ ഫീസ് വർ­ദ്ധന : അപ്പീൽ കോ­ടതി­ വി­ധി­ മാ­ർ­ച്ച് നാ­ലി­ന്


കുവൈത്ത് സിറ്റി : വിദേശികളുടെ ചികിത്സാ ഫീസ് വർദ്ധന അംഗീകരിച്ച കീഴ്ക്കോടതിവിധിക്കെതിരെയുള്ള ഹർജിയിൽ അപ്പീൽ കോടതി വിധി പറയുന്നത് മാർച്ച് നാലിലേക്കു മാറ്റി. ഫീസ് വർദ്ധനയ്ക്കെതിരെ ഹാഷിം അൽ രിഫാ‌‌ഇയാണ് കോടതിയെ സമീപിച്ചത്.

നിലപാട് വിശദീകരിക്കാൻ സർക്കാരിനു സമയം അനുവദിച്ചുകൊണ്ടാണ് വിധി പറയുന്നത് മാറ്റിവച്ചത്. ചികിൽസയുടെ ഫീസ് തീരുമാനിക്കുന്നത് ആരോഗ്യമന്ത്രാലയത്തിന്റെ അധികാരമാണെന്നു വ്യക്തമാക്കിയായിരുന്നു ഫീസ് വർദ്ധന കീഴ്ക്കോടതി അംഗീകരിച്ചത്. 

ഒക്ടോബർ ഒന്നിനാണ് വിദേശികൾക്കുള്ള ചികിത്സാ ഫീസ് വർദ്ധന പ്രാബല്യത്തിൽ വന്നത്. ഈ തീരുമാനം ഭരണഘടനാ വ്യവസ്ഥകൾക്കും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾക്കും എതിരാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ദേശമോ വംശമോ പരിഗണിക്കാതെ ജനങ്ങൾക്കിടയിൽ സമത്വം പാലിക്കണമെന്നാണ് രാജ്യാന്തര മനുഷ്യാവകാശ നിയമമെന്നും ഹർജിയിൽ പറ യുന്നു.

ചികിത്സാ ഫീസ് വർദ്ധന മന്ത്രിതലത്തിൽ തീരുമാനിക്കേണ്ടതല്ലെന്നും അതിനു നിയമം അനിവാര്യമാണെന്നും രിഫാ‌‌ഇ അപ്പീൽ കോടതിയിൽ വാദിച്ചു. 

തന്റെ വാദങ്ങൾ പരിഗണിക്കാതെയാണ് കീഴ്ക്കോടതി വിധി പ്രഖ്യാപിച്ചതെന്നും അതു പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനസേവനത്തിനുള്ള ഫീസ് നിയമം കൂടാതെ വർദ്ധിപ്പിക്കില്ലെന്ന് 1995ൽ പാർലമെന്റ് തീരുമാനമുണ്ടെന്നും രിഫാ‌‌ഇ പറഞ്ഞു.

You might also like

  • Straight Forward

Most Viewed