"ഫോക്കസ് ഫെസ്റ്റ് 2018’’ ജനുവരി 26ന്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കമ്പ്യൂട്ടര്‍ ഡിസൈനിഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് ) കുവൈറ്റ് പതിനൊന്നാമത് വാര്‍ഷിക ആഘോഷമായ "ഫോക്കസ് ഫെസ്റ്റ് 2018’’ , ജനുവരി 26 നു ഖൈത്താന്‍ കമ്മ്യുണിറ്റി സ്കൂളില്‍ നടത്തുവാന്‍ തീരുമാനിച്ചു. ജബരിയ മെഡിക്കല്‍ അസോസിയേഷന്‍ ഹാളില്‍ പ്രസിഡണ്ട് ഡിസില്‍വ ജോണ്‍ന്‍റെ ആദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് റാഫിള്‍ കൂപ്പണ്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ സലിംരാജ് ഐ ഐ ഇ ചെയര്‍മാൻ എഞ്ചിനീയര്‍ ജോസഫ് പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍സെക്രട്ടറി റോയ് എബ്രഹാം, ട്രഷറര്‍ സിറജുധീന്‍, ഇസ്മായില്‍ വെബ് മാസ്റ്റര്‍ മുഹമ്മദ് റഷീദ് എന്നിവര്‍ സംസാരിച്ചു.

