കു­വൈ­ത്തിൽ അമീർ എം.പി­മാ­രു­ടെ­ അനൗ­പചാ­രി­ക സമ്മേ­ളനം വി­ളി­ച്ചു­


കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ അമീർ‍ ഷേഖ് സബാഹ് എം.പിമാരുടെ അനൗപചാരിക സമ്മേളനം വിളിച്ചു. ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ ഓരോ ദിവസവും അതിവേഗം വർദ്ധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ ജാഗ്രതയോടും വിവേകത്തോടും പ്രവർത്തിക്കേണ്ടത് അനിവാര്യമാണന്നും പാർലിമെന്റ് സ്പീക്കർ മർസൂഖ് അൽ ഘാനിം പറഞ്ഞു.

മേഖലയിലെ യഥാർത്‍ഥ അപകടങ്ങൾ മനസിലാക്കി മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്പീക്കർ മർ സൂഖ് അൽ ഘാനിം എം.പിമാരോട് നിർദ്ദേശിച്ചു. ഇത്തരം വിഷയങ്ങൾ പൂർണമായ സുതാര്യതയോടെ രാജ്യത്തെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കണം. അമീർ‍ ഷേഖ് സബാഹ് അൽ അഹമദ് അൽ‍ ജാബിർ അൽ സബാഹിന്   പിന്നിൽ ശക്തമായ പിന്തുണയുമായി അണിനിരക്കണം. വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന അമീറിന്റെ സന്ദേശം നാളെ പാർലമെന്റിൽ അറിയിക്കുമെന്ന് സ്പീക്കർ പറഞ്ഞു.

കഴിഞ്ഞ ദേശീയ അസംബ്ലിയുടെ ഒന്നാമത്തെ യോഗത്തിനുശേഷം സർക്കാരും എം.പിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം വർദ്ധിച്ചിരുന്നു. തുടർന്ന് വാർത്താവിനിമയ, ക്യാബിനറ്റ് കാര്യ മന്ത്രിയായിരുന്ന ഷേഖ് മൊഹമ്മദ് അൽ അബ്ദുള്ള അൽ‍ സാബായ്‌ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരികയും നിരവധി എം.പിമാർ അതിനെ പിന്താങ്ങുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മന്ത്രിസഭ രാജിവച്ചിരുന്നു. രാജി സ്വീകരിച്ച അമീർ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ പ്രധാനമന്ത്രി ഷേഖ് ജാബെർ അൽ മുബാറക് അൽ സാബായെ നിയോഗിച്ചിട്ടുമുണ്ട്.

എന്നാൽ‍, പുതിയ മന്ത്രിസഭയിൽ പഴയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനെതിരെ നിരവധി എം.പിമാർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കഴിവുള്ളവരും പ്രഗത്ഭരുമായവരെ തിരഞ്ഞെടുത്ത് മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന പുതിയ നയം പ്രധാനമന്ത്രി സ്വീകരിക്കണമെന്നാണ് എം.പിമാരുടെ ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed